Advertisment

ചാലക്കുടിയില്‍ വന്‍ കവര്‍ച്ച; ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു

New Update

തൃശൂര്‍: ചാലക്കുടിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഇടശേരി ജ്വല്ലറിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് മോഷണം നടന്നത്.

publive-image

ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. മോഷണം പോയ സ്വര്‍ണത്തിന് 5.62 കോടി രൂപ വില വരും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisment