Advertisment

 പൊലീസ് എപ്പോള്‍ പിന്മാറുന്നോ അപ്പോള്‍ ചലോ ആത്മകുര്‍ റാലിയുമായി മുന്നോട്ടു പോകുമെന്ന് ചന്ദ്രബാബു നായിഡു; സുരക്ഷ ശക്തം 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

അമരാവതി: പൊലീസ് എപ്പോള്‍ പിന്മാറുന്നോ അപ്പോള്‍ ചലോ ആത്മകുര്‍ എന്ന റാലിയുമായി മുന്നോട്ടുപോകുമെന്ന് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു . നായിഡുവും മകന്‍ നരാ ലോകേഷും വീട്ടുതടങ്കലില്‍ തന്നെ തുടരുകയാണ്‌ . ഇരുവരും ഇന്ന് വൈകിട്ട് വരെ വീട്ടുതടങ്കല്‍ തുടരുമെന്ന് ആന്ധ്ര പൊലീസ് വ്യക്തമാക്കി.

Advertisment

publive-image

ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ഇവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടു തടങ്കലിലാണ്.

ജഗന്‍ മോഹന്‍ റെഡി സര്‍ക്കാരിനും വൈഎസ്ആര്‍സിപിയുടെ കൊലപാതക രാഷ്ട്രീയത്തിനും എതിരെയുള്ള പ്രതിഷേധമായിരുന്നു റാലി. റാലിക്ക് തൊട്ടുമുമ്പാണ് ഇരുവരെയും വീട്ടുതടങ്കലില്‍ ആക്കുന്നത്. ‘ചലോ ആത്മാക്കുര്‍’ എന്ന റാലിക്കാണ് ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നത്.

ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകരോട് ഗുണ്ടൂരിലെത്താന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാവിലെ റാലി തുടങ്ങും മുന്‍പേ നായിഡുവും മകനും അമരാവതിയിലെ വീട്ടില്‍ തടങ്കലില്‍ ആയി. അമരാവതിയിലെ ചന്ദ്രബാബു നായിഡുവിന്റെ വീടിന്റെ പ്രധാന ഗേറ്റ് പോലീസ് പൂട്ടി.

Advertisment