Advertisment

 മഹാരാഷ്ട്രയില്‍  ബിജെപി-ശിവസേന സഖ്യം  അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന  നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സഖ്യം 220 സീറ്റുകള്‍ നേടി  അധികാരത്തിലെത്തുമെന്ന് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍. 'മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ച അതിന്‍റെ അവസാന ഘട്ടത്തിലാണ്.

Advertisment

publive-image

ശിവസേന ബിജെപിസഖ്യം തകരുമെന്ന പ്രത്യാശയില്‍ ജീവിക്കുന്നവര്‍ നിരാശപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പില്‍ 220 സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെയും സംസ്ഥാനത്ത് സീറ്റിനെ കുറിച്ച്‌ ധാരണയായിട്ടില്ല. 2014 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിലും സീറ്റ് വിഭജനത്തില്‍ ധാരണയാകാതിരുന്നതിനെത്തുടര്‍ന്ന് ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. എന്നാല്‍ തനിച്ചുള്ള ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാതിരുന്നതോടെ തിരഞ്ഞെടുപ്പിന് ശേഷം ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കിയത്.

Advertisment