Advertisment

ക്രിയാത്മസ പ്രതിപക്ഷം എന്നതിനപ്പുറം ഇടത് ഗൂഡതന്ത്രങ്ങളെ നേരിടുന്നതില്‍ ഏകസ്വരത്തിലുള്ള ജാഗ്രതയുണ്ടായോ എന്ന് പരിശോധിക്കണം; കോണ്‍ഗ്രസിനെതിരെ ലീഗ് ദിനപത്രം

New Update

തിരുവനന്തപുരം; തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ടെങ്കിലും തങ്ങളുടെ കോട്ട കാക്കാനായെന്ന് മുസ്ലിംലീഗ് നേതൃത്വം വ്യക്തമാക്കിയതോടെ യു.ഡി.എഫിലെ അനൈക്യം പുറത്തായി.

Advertisment

publive-image

ക്രിയാത്മസ പ്രതിപക്ഷം എന്നതിനപ്പുറം ഇടത് ഗൂഡതന്ത്രങ്ങളെ നേരിടുന്നതില്‍ ഏകസ്വരത്തിലുള്ള ജാഗ്രതയുണ്ടായോ എന്ന് പരിശോധിക്കണമെന്ന് ലീഗ് ദിനപത്രം ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് നാല് മാസം ശേഷിക്കെ പോരായ്കളുണ്ടെങ്കില്‍ തിരുത്തി ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കാണിച്ചേ തീരൂ എന്നും ചന്ദ്രിക മുഖപത്രം പറയുന്നു.

വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഉണ്ടാക്കിയ പ്രാദേശി നീക്ക് പോക്ക് വിവാദമാക്കിയത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് ലീഗ് ആരോപിക്കുന്നു. ഇക്കാര്യങ്ങളടക്കം അവര്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചേക്കും.

ലീഗ് രാഷ്ട്രീയകാര്യ സമിതി ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ് സംഘടനാ സംവിധാനങ്ങള്‍ ശക്തമായി ഉപയോഗിച്ചില്ലെന്നും ലീഗിന് ആക്ഷേപമുണ്ട്.

congress editorial
Advertisment