Advertisment

ചങ്ങനാശേരി അതിരൂപതയിലെ പള്ളികള്‍ തുറക്കില്ല: പള്ളികള്‍ തുറക്കുന്ന തീരുമാനം പിന്നീട് അറിയിക്കുമെന്ന് ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടം

New Update

ചങ്ങനാശ്ശേരി: കൊറോണ ഭീതി തുടരുന്ന സാഹചര്യത്തില്‍ ചങ്ങനാശേരി അതിരൂപതയിലെ പള്ളികള്‍ തുറക്കില്ല. പള്ളികള്‍ തുറക്കുന്ന തീരുമാനം പിന്നീട് അറിയിക്കുമെന്ന് ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പെരുന്തോട്ടം അറിയിച്ചു.

Advertisment

publive-image

ആലപ്പുഴ രൂപതയ്ക്ക് കീഴിലുള്ള ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തുറക്കേണ്ടെന്ന് തീരുമാനിച്ചു. ആലപ്പുഴ രൂപതയ്ക്ക് കീഴില്‍ 79 പള്ളികളാണ് ഉള്ളത്. ഇവയൊന്നും ഉടന്‍ തുറക്കില്ലെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്ബില്‍ അറിയിച്ചു. കൊറോണ ബാധിതരുടെ എണ്ണം മൂന്ന് ദിവസങ്ങളിലായി നൂറിലേറെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്.

പള്ളികള്‍ സര്‍ക്കാര്‍ നിബന്ധന അനുസരിച്ച്‌ തുറക്കാനാണ് താമരശേരി രൂപതയുടെ തീരുമാനം. കോഴിക്കോട് രൂപത തീരുമാനം ഇടവകകള്‍ക്ക് വിട്ടു. സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന ഇടവകകള്‍ പള്ളി തുറക്കരുതെന്നും ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ നിര്‍ദ്ദേശിച്ചു. ഓര്‍ത്തഡോക്സ് സഭാ സിനഡ് ഇക്കാര്യത്തില്‍ മറ്റന്നാള്‍ തീരുമാനം എടുക്കും. യാക്കോബായ സുറിയാനി സഭ നിരണം, കൊല്ലം ഭദ്രാസനങ്ങള്‍ പള്ളികള്‍ തത്കാലം തുറക്കേണ്ടെന്ന തീരുമാനമാണ് എടുത്തത്.

Advertisment