Advertisment

ജന്മദിനാഘോഷം ഒഴിവാക്കിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനം

New Update

publive-image

എടത്വ: ജന്മദിനാഘോഷം ഒഴിവാക്കിക്കൊണ്ട് ജീവകാരുണ്യ പ്രവർത്തനം നടത്തി മാത്യകയായി. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന തലവടി പഞ്ചായത്തിലെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്താണ് മഞ്ഞാടി വല്ല്യടേത്ത് ഡേവിഡ് -ആനി ദമ്പതികൾ തങ്ങളുടെ ഏകമകൾ ഐറിൻ്റെ 9-ാം ജന്മദിനം ആഘോഷിച്ചത്.

സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ഭക്ഷ്യധാന്യ കിറ്റുകൾ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.സി.സി മേഖല കോർഡിനേറ്റർ പ്രകാശ് പനവേലി അധ്യക്ഷത വഹിച്ചു. വർഗീസ് കോലത്തുംപറമ്പിൽ, ന്യൂനപക്ഷ മോർച്ച ജില്ലാ ട്രഷറാർ വി.ജി.വർഗ്ഗീസ്, കെ.പി.കുഞ്ഞുമോൻ എന്നിവർ ആശംസ അറിയിച്ചു. വരും വർഷങ്ങളിലും അർഹരായവരെ കണ്ടെത്തി സഹായം നല്കുമെന്ന് ഐറിൻ്റെ മാതാപിതാക്കൾ പറഞ്ഞു.

edathuva news
Advertisment