Advertisment

മുൻ എ.ഐ.എസ്.എഫ് നേതാവ് അഡ്വ.ചാൾസ് വർഗീസ് കേരളാ കോൺഗ്രസ്(എം)ലേക്ക്

New Update

publive-image

കൊല്ലം: മുൻ എ.ഐ.എസ്.എഫ് നേതാവ് അഡ്വ.ചാൾസ് വർഗീസ് അരിക്പുറത്ത് കേരളാ കോൺഗ്രസ് (എം) ലേക്ക്. എ.ഐ.എസ്.എഫ് കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി,കോഴിക്കോട് ലോ കോളേജ് യൂണിറ്റ് സെക്രട്ടറി, ശാസ്താംകോട്ട ദേവസ്വം ബോർഡ് യൂണിറ്റ് സെക്രട്ടറി തുടങ്ങി സി.പി.ഐ യുടെ യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ നിരവധി ചുമതലകൾ വഹിച്ചിരുന്നു.

സി.പി.ഐ യുടെ ശക്തികേന്ദ്രമായ കൊല്ലം ജില്ലയിൽ നിന്നുള്ള നേതാവായിരുന്ന ചാൾസ് സംസ്ഥാനത്തെ അറിയപെടുന്ന പ്രവർത്തകൻ കൂടിയാണ്.

ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തിൽ ഉൾപെടെ എതിർപ്പുന്നയിച്ച സി.പി.ഐയിൽ നിന്നും പ്രവർത്തകരും നേതാക്കന്മാരും കൊഴിഞ്ഞ് പോകുന്നത് പാർട്ടിക്ക് തലവേദനയായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും കൊല്ലം ജില്ലയിൽ സി.പി.ഐ യിൽ നിന്നും നിരവധി പേർ കേരളാ കോൺഗ്രസ്(എം)ൽ ചേർന്നിരുന്നു.

Advertisment