Advertisment

പുതുതായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് കേന്ദ്രം നിര്‍ത്തി. വിമാനങ്ങള്‍ മുടങ്ങിയത് ആയിരങ്ങളുടെ മടക്കയാത്രക്ക് തിരിച്ചടിയായി.

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ: പുതുതായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് കേന്ദ്രം നിര്‍ത്തി. വിദേശ വിമാന കമ്പനികള്‍ ചാര്‍ട്ടര്‍ സര്‍വീസ് നടത്തുന്നത് നിയന്ത്രിക്കാനും കേന്ദ്രം തീരുമാനിച്ചു. ഇതോടെ നാട്ടിലേക്ക് മടക്കയാത്ര കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസികളും വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്ത സംഘടനകളും വെട്ടിലായി. എന്നാല്‍ നേരത്തെ അനുമതി ലഭിച്ച സര്‍വീസ് നടത്താമെന്ന് പറയുന്ന്ടെങ്കിലും അതും നടപ്പായില്ല.

Advertisment

publive-image

പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇ വിമാന കമ്പനികളുടെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ മുടങ്ങിയത് ആയിരങ്ങളുടെ മടക്കയാത്രക്ക് തിരിച്ചടിയായി. യുഎഇ വിമാന കമ്പനികള്‍ ധാരാളമായി കേരളത്തിലേക്ക് ചാര്‍ട്ടര്‍ സര്‍വീസ് നടത്തി വന്നിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വിലക്ക് കാരണം ഈ വിമങ്ങള്‍ക്ക് ബുക്ക് ചെയ്തവര്‍ വെട്ടിലായി.

ഇത്തിഹാദ്, എയര്‍ അറേബ്യ, എമിറേറ്റ്സ് എയര്‍ലൈന്‍ തുടങ്ങിയ യുഎഇ വിമാനകമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇന്ന് അബൂദബിയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരേണ്ടിയിരുന്ന കെഎംസിസി ചാര്‍ട്ടേഡ് ചെയ്ത ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇവൈ 254 വിമാനവും മുടങ്ങി.

അഞ്ചു കുട്ടികളും 178 മുതിര്‍ന്നവരും ഉള്‍പ്പെടെ 183 യാത്രക്കാരാണ് പുതിയ നിയന്ത്രണം മൂലം യാത്ര മുടങ്ങി ബുദ്ധിമുട്ടിലായത്. ഹൈദരാബാദിലേക്ക് പോകേണ്ട എമിറേറ്റസിന്റെ ചാര്‍ട്ടേഡ് വിമാനം റദ്ദായി.ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുതുതായി ഈ മാസം 15 വരെ അനുമതി നല്‍കേണ്ടതില്ലെന്നും കേന്ദ്രതീരുമാനമുണ്ട്. പ്രതിസന്ധി പരിഹരിക്കാനുളള നീക്കം തുടരുകയാണെന്ന് എയര്‍ അറേബ്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

Advertisment