Advertisment

റിയാദില്‍ നിന്ന് നഴ്‌സുമാരുടെ സംഘടനയായ യു എൻ എ ചാർട്ടേഡ് വിമാനം: ജൂണ്‍ ഏഴിന്.

author-image
admin
New Update

റിയാദ് : നഴ്‌സുമാരുടെ സംഘടനയായ യു എൻ എ സൗദിയിലെ റിയാദില്‍ നിന്ന് ചാർട്ടേഡ് വിമാനം ഒരുക്കുന്നു. ജൂണ്‍ ഏഴിന് റിയാദില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പറക്കും. വിമാനത്തിൽ 177 മലയാളി നഴ്‌സുമാരാണ് ഉണ്ടാവുക. യാത്രക്കാരിൽ പകുതിയിൽ അധികം പേരും ഗർഭിണികളും രോഗികളുമാണ്.

Advertisment

publive-image

കൂടാതെ  ഒരു വയസ്സ് തികയാത്ത 13 കുട്ടികളും ഉണ്ടാകും. നാട്ടിൽ വരാൻ സാധിക്കാതെ സൗദിയിൽ പ്രസവിച്ച നഴ്‌സുമാരുടെ കുട്ടികളാണ് ഇത്. ഗർഭിണികളായ വളരെയധികം നഴ്‌സുമാർ നാട്ടിലെത്താൻ സാധിക്കാതെ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് യു എൻ എ മുൻകൈ എടുത്തു കൊണ്ട് നഴ്‌സുമാരെ കൊണ്ട് വരുന്നത്.

സ്‌പൈസ്‌ജെറ്റ് വിമാനമാണ് സർവീസ് നടത്തുന്നത്. 63 ലക്ഷം രൂപ ചെലവിട്ടാണ് നഴ്‌സുമാരെ നാട്ടിലേക്ക് കൊണ്ട് വരുന്നത്.

Advertisment