Advertisment

കോവിഡ്; ഛത്തീസ്​ഗഡില്‍ പത്തു ജില്ലകളില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

റായ്​പുര്‍: കോവിഡ്​ നിരക്ക്​ കുത്തനെ ഉയര്‍ന്നതോടെ റായ്​പുര്‍ ഉള്‍പ്പെടെ പത്തു ജില്ലകളില്‍ കര്‍ശന ലോക്​ഡൗണ്‍. റായ്​പുരില്‍ മാ​ത്രം ദിവസവും 900 മുതല്‍ 1000 വരെ കേസുകള്‍ ദിവസേന റിപ്പോര്‍ട്ട്​ ചെയ്യുന്നുണ്ട്. ഇതേ തുടര്‍ന്ന്​ നിരവധി പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണായി പ്രഖ്യാപിച്ചു.

Advertisment

publive-image

റായ്​പുരിന്​ പുറമെ ജഷ്​പുര്‍, ബലോഡ ബസാര്‍, ജന്‍ജ്​ഗിര്‍ ചമ്ബ, ദുര്‍ഗ്​, ബിലായ്​, ബിലാസ്​പുര്‍ തുടങ്ങിയ ജില്ലകളിലാണ്​ സെപ്​റ്റംബര്‍ 28വരെ ലോക്​ഡൗണ്‍.

റായ്​പുരില്‍ മാത്രം ഇതുവരെ 26,000 കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. ദിനംപ്രതി കേസുകള്‍ ഉയരുകയും ​െചയ്യുന്ന സാഹചര്യത്തില്‍ ജില്ല മുഴുവന്‍ ക​ണ്ടെയ്​ന്‍മെന്‍റ്​ സോണായി പ്രഖ്യാപിച്ചു.അന്തര്‍ ജില്ല അതിര്‍ത്തികള്‍ മുഴുവന്‍ അടച്ചതായി റായ്​പുര്‍ കലക്​ടര്‍ എസ്​. ഭാരതി ദാസന്‍ അറിയിച്ചു.

Advertisment