Advertisment

വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ സ്കൂട്ടര്‍ യാത്രക്കാന്‍റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്‌തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: വാഹന പരിശോധനയ്ക്കായി കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിന്‍റെ ലൈസന്‍സ് താല്‍ക്കാലികമായി മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്‌തു കൂടാതെ 3000 രൂപ പിഴയും ചുമത്തി. കഴിഞ്ഞദിവസം കായംകുളത്താണ് സംഭവം നടന്നത്.

Advertisment

publive-image

മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കൈകാണിച്ചിട്ടും വണ്ടി നിര്‍ത്താതെ സ്‌കൂട്ടര്‍ വിട്ടു പോവുകയായിരുന്നു.സ്കൂട്ടര്‍ യാത്രികന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്‌മാര്‍ട്ട് ട്രേസര്‍ ഉപയോഗിച്ച്‌ വാഹനം കണ്ടെത്തുകയായിരുന്നു.

ഹെല്‍മറ്റ് ഇല്ലാത്തതിന് 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും എന്ന് ചിന്തിച്ച്‌ വാഹനം നിര്‍ത്താതെ പോയ യുവാവിന് നിയമ ലംഘനത്തിന് 3000 രൂപ പിഴ അടയ്‌ക്കേണ്ടി വന്നതിനു പുറമേ ഇയാളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കൂടാതെ ഏഴു ദിവസം താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്താനും നിര്‍ദേശിച്ചു.

Advertisment