Advertisment

ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ വി​ജി​ല​ന്‍​സിന്‍റെ മിന്നല്‍ പരിശോധന....അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ നി​കു​തി വെ​ട്ടി​ച്ചു സി​മ​ന്‍റ് ക​ട​ത്തല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: വി​ജി​ല​ന്‍​സ് ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ അ​മി​ത​ഭാ​രം ക​യ​റ്റി​യ ലോ​റി​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ നി​കു​തി വെ​ട്ടി​ച്ചു സി​മ​ന്‍റ് ക​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി.

Advertisment

publive-image

നി​കു​തി അ​ട​ച്ച​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം സാ​ധ​ന​ങ്ങ​ള്‍ ചെ​ക്ക്പോ​സ്റ്റു​ക​ള്‍ വ​ഴി ക​ട​ത്തു​ന്ന​താ​യാ​ണു ക​ണ്ടെ​ത്തി​യ​ത്. ഇ​തു​വ​ഴി സ​ര്‍​ക്കാ​രി​നു വ​ന്‍ നി​കു​തി ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി.

തി​രു​വ​ന​ന്ത​പു​രം അ​മ​ര​വി​ള​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​കു​തി അ​ട​ച്ച​തി​നെ​ക്കാ​ള്‍ 2800 കി​ലോ സി​മ​ന്‍റ് അ​ധി​ക​മാ​യി ക​യ​റ്റി​യ​തും പൂ​വാ​റി​ല്‍ 1850 കി​ലോ കൂ​ടു​ത​ല്‍ ക​യ​റ്റി​യ​തും ക​ണ്ടെ​ത്തി. ചേ​ര്‍​ത്ത​ല ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബി​ല്ലി​ലു​ള​ള​തി​നെ​ക്കാ​ള്‍ 1730 കി​ലോ സി​മ​ന്‍റ് കൂ​ടു​ത​ല്‍ ക​യ​റ്റി നി​കു​തി വെ​ട്ടി​ച്ച​ത് പി​ടി​കൂ​ടി.

മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ പ​രി​ശോ​ധി​ച്ച സി​മ​ന്‍റ് ലോ​റി​ക​ളി​ലെ​ല്ലാം നി​കു​തി അ​ട​ച്ച​തി​നെ​ക്കാ​ള്‍ ആ​യി​ര​ത്തി​ല​ധി​കം കി​ലോ​ഗ്രാം സി​മ​ന്‍റ് കൂ​ടു​ത​ല്‍ ക​യ​റ്റി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Advertisment