Advertisment

‍മുസ്ലീംലീഗിന് മുൻതൂക്കം കൊടുക്കുന്നു എന്നത് സംഘടതിമായ ആരോപണമാണ്... മുസ്ലീം ലീഗ് അവിഹിതമായി ഒന്നും വാങ്ങിയിട്ടില്ല... മനപൂർവം സ്പർധയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.... നാല് വോട്ടു കിട്ടാൻ എന്തു വ‍​ർ​ഗീയതയും പറയാം എന്നാണ് സിപിഎം നിലപാട്.... നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുണ്ടെങ്കിൽ ഹരിപ്പാട് നിന്നു തന്നെ ജനവിധി തേടുമെന്ന് രമേശ് ചെന്നിത്തല

New Update

publive-image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നണിയെ ആരു നയിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺ​ഗ്രസ് ഹൈക്കമാൻഡാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി ആരെ ഹൈക്കമാൻഡ് തെര‍ഞ്ഞെടുത്താലും ആ തീരുമാനം താൻ അം​ഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകരെ കാണുകയായിരുന്നു ചെന്നിത്തല. ‍

‍മുസ്ലീംലീഗിന് മുൻതൂക്കം കൊടുക്കുന്നു എന്നത് സംഘടതിമായ ആരോപണമാണ്. മുസ്ലീം ലീഗ് അവിഹിതമായി ഒന്നും വാങ്ങിയിട്ടില്ല. മനപൂർവം സ്പർധയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാല് വോട്ടു കിട്ടാൻ എന്തു വ‍​ർ​ഗീയതയും പറയാം എന്നാണ് സിപിഎം നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നുണ്ടെങ്കിൽ ഹരിപ്പാട് നിന്നു തന്നെ ജനവിധി തേടുമെന്നും സംസ്ഥാനത്തെ പാ‍ർട്ടിയിലെ ദൈനംദിന കാര്യങ്ങളിൽ ഹൈക്കമാൻഡ് ഇടപെടുന്നതിൽ തെറ്റില്ലെന്നും ചെന്നിത്തല പറഞ്ഞു. ‍

Advertisment