Advertisment

ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ ഓട്ടോഡ്രൈവറെ കല്ലുകൊണ്ടു തലക്കടിച്ചു കൊന്നു

New Update

ചെന്നൈ : ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ നോക്കി നില്‍ക്കെ ഓട്ടോഡ്രൈവറെ സഹപ്രവര്‍ത്തകന്‍ കല്ലുകൊണ്ടു തലക്കടിച്ചുകൊന്നു. നഗരത്തിലെ ഓട്ടോ ഡ്രൈവറായ വെല്ലൂര്‍ തിരുപ്പത്തൂര്‍ സ്വദേശി പൂങ്കാവനമെന്നയാളാണു കൊല്ലപെട്ടത്.

publive-image

ഇന്നലെ രാവിലെ സ്റ്റേഷനിലെ യാത്രക്കാര്‍ വിശ്രമിക്കുന്ന ഭാഗത്താണു അക്രമമുണ്ടായത്. സാരമായി പരുക്കേറ്റ പൂങ്കാവനം രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്. പ്രതി അലക് കുമാറിനെ ആര്‍. പി.എഫ് അറസ്റ്റ് ചെയ്തു.

murder case
Advertisment