Advertisment

ശവസംസ്‌കാരച്ചടങ്ങില്‍ ബഹളം ഉണ്ടാക്കി: വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന 35കാരനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു

New Update

ചെന്നൈ: തമിഴ്‌നാട്ടില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന 35കാരനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു. ശവസംസ്‌കാരച്ചടങ്ങില്‍ ബഹളം ഉണ്ടാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Advertisment

publive-image

ചെന്നൈ അയനവാരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന കരുണാകരനാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിലെടുത്തതായും കൊലപാതകത്തില്‍ പങ്കാളിയായ മറ്റുളളവരെ കണ്ടെത്തുന്നതിനുളള അന്വേഷണം തുടരുന്നതായും പൊലീസ്  അറിയിച്ചു.

വീടിന് സമീപമുളള മരണവീട്ടില്‍ കരുണാകരന്‍ പോയിരുന്നു.  ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് കരുണാകരന്‍ പോയതെന്ന് പൊലീസ് പറയുന്നു. അവിടെ വച്ച് ബഹളം ഉണ്ടാക്കിയതാണ് പ്രകോപനത്തിന് കാരണം. കൂടാതെ ചിലരെ യുവാവ് ആക്രമിച്ചതായും പൊലീസ് പറയുന്നു.

മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു കരുണാകരന്‍. സംഭവത്തിന് ശേഷം കരുണാകരന്‍ വീട്ടിലേക്ക് പോയി. വൈരാഗ്യം തീര്‍ക്കാന്‍ വീട്ടില്‍ എത്തിയ അക്രമി സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സമയത്തായിരുന്നു ആക്രമണം.

അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.

murder case crime
Advertisment