Advertisment

ഒരു ബെഞ്ചില്‍ ഒരു കുട്ടി, ഭക്ഷണം ഷെയര്‍ ചെയ്ത്‌ കഴിക്കാന്‍ അനുവദിക്കില്ല; തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ:  തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റുകള്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. എന്നാല്‍ ക്ലാസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ല.

Advertisment

publive-image

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് അധികൃതര്‍ സര്‍വെ നടത്തിയപ്പോള്‍ ഭൂരിപക്ഷം പേരും വാക്‌സിന്‍ കണ്ടെത്തിയ ശേഷമെ സ്‌കൂളില്‍ അയക്കേണ്ടതുള്ളു എന്നാണ് അഭിപ്രായം പങ്കിട്ടത്്. എന്നാല്‍ സര്‍ക്കാര്‍ സ്്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് അഭിപ്രായം പറയാത്ത സാഹചര്യത്തില്‍ തങ്ങള്‍ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ക്ലാസ് മുറിയിലെ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനും ഷിഫ്റ്റ് സ്മ്പ്രദായം ഏര്‍്‌പ്പെടുത്താനുമാണ് തീരുമാനം.

വിദ്യാര്‍ഥികള്‍ ക്ലാസില്‍ എത്തും മുന്‍പെ  താപനില പരിശോധിക്കും. ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമെ ഇരിക്കാന്‍ അനുവദിക്കൂം. ഭക്ഷണം ഷെയര്‍ ചെയ്്ത് കഴിക്കാന്‍ അനുവദിക്കില്ല. ക്യാമ്പസുകളും ക്ലാസ് മുറികളും അണുവിമുക്തമാക്കും. കൂടാതെ ക്ലാസുകള്‍ ലൈവ് സ്ട്രീമിങ് നടത്തും. അതുകൊണ്ടുതന്നെ സ്‌കൂളില്‍ വരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പഠിക്കാന്‍ കഴിയുമെന്ന് നഗരത്തിലെ പ്രമുഖ സ്‌കൂള്‍ അധ്യാപകര്‍ പറയുന്നു.

കൗമാരക്കാരയതുകൊണ്ടതുതന്നെ കുട്ടികള്‍ സുരക്ഷാ നടപടികള്‍ പാലിച്ചേക്കില്ലെന്ന ആശങ്കയും സ്‌കൂള്‍ അധികൃതര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ അവരെ ശിക്ഷിക്കുകയോ അവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനോ പാടില്ലെന്നും പകരം കോവിഡ് വ്യാപനത്തിന്റെ അപകടങ്ങള്‍ അവരെ ബോധവത്കരിച്ച് അധ്യാപകര്‍ മാതൃക കാണിക്കണമെന്നും മാനേജ്‌മെന്റ് നിര്‍ദേശത്തില്‍ പറയുന്നു.

chennai schools
Advertisment