Advertisment

പ്രളയ കാലത്തിലെന്ന പോലെ വീണ്ടും സാലറി ചലഞ്ച് ; കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി ; സഹകരിക്കാമെന്ന് പ്രതിപക്ഷം

New Update

തിരുവനന്തപുരം : ആദ്യത്തെ പ്രളയകാലത്തിലെന്ന പോലെ വീണ്ടും സാലറി ചലഞ്ച്. കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന.

Advertisment

publive-image

പ്രത്യേക കാലത്ത് ജീവനക്കാർ സഹായിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സംഘടനാ നേതാക്കളുമായി അദ്ദേഹം പ്രത്യേകം പ്രത്യേകം ചർച്ച നടത്തി. കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിക്കാം എന്നാണ്സർക്കാരിന്റെ കണക്കുകൂട്ടൽ.

അതേസമയം സാലറി ചലഞ്ചിനോട് സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മാസത്തെ ശമ്പളം എന്നതിൽ ഇളവുവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2018ലെ പ്രളയത്തിനുശേഷം നവകേരളനിർമ്മിതിക്കാണ് സംസ്ഥാന സർക്കാർ സാലറി ചാലഞ്ച് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്ത ശമ്പളം നൽകണമെന്നായിരുന്നു ആവശ്യം.

cm pinarayi corona virus salary challenge
Advertisment