Advertisment

മോട്ടോര്‍ വാഹന പിഴ വര്‍ദ്ധനവ്; കോടിയേരിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ പിന്‍വലിക്കണമെന്ന് ചെന്നിത്തല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന ലംഘനത്തിനുള്ള വലിയ പിഴ കേരളത്തില്‍ നടപ്പാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .

Advertisment

publive-image

കോടിയേരിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ പിന്‍വലിക്കുകയാണു വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ റോഡുകള്‍ തകര്‍ന്നുകിടക്കുകയാണ്. ഗതാഗതകുരുക്കില്‍ റോഡില്‍ മണിക്കൂറുകള്‍ ആളുകള്‍ വലയുന്പോഴാണ് ഇരട്ടി പിഴയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം ഒരു കരുണയുമില്ലാതെ കണ്ണുംപൂട്ടി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

നിലവിലുള്ള നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു പകരം വന്‍തുക പിഴ ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

Advertisment