Advertisment

ഗുരുവായൂരിലും തലശേരിയിലും ബിജെപി വോട്ട് വേണ്ടെന്നു പറയില്ലെന്ന് രമേശ് ചെന്നിത്തല; വിഷുവിന് മുമ്പ് കിറ്റു വിതരണം നടത്തുന്നതിനെക്കുറിച്ചും ഏപ്രില്‍, മേയ് മാസങ്ങളിലെ പെന്‍ഷന്‍ തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കുന്നതിനെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷനോട് പരാതിപ്പെടുമെന്നും പ്രതിപക്ഷ നേതാവ്‌

New Update

publive-image

Advertisment

കോഴിക്കോട്: തലശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ വോട്ട് വേണ്ട എന്ന് ആരും പറയില്ല. പ്രത്യേക രാഷ്‌ട്രീയമില്ലാത്ത ധാരാളം ആളുകളുണ്ട്. അവർ ഇഷ്‌ടമുള‌ളയാൾക്ക് വോട്ട് ചെയ്യും. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മകമായ സമീപനമാണ്. സിപിഎം അങ്ങനെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

എൽഡിഎഫ് സർക്കാർ തിരഞ്ഞെടുപ്പ് അഴിമതി നടത്തുകയാണ്. എൽപി, യുപി സ്‌കൂൾ കുട്ടികൾക്ക് സെപ്റ്റംബർ മുതൽ കൊടുക്കേണ്ട അരി പിടിച്ചുവച്ചു, തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇപ്പോഴാണ് വിതരണം ചെയ്യുന്നത്. വിഷുവിന് വിതരണം ചെയ്യേണ്ട കിറ്റ് വളരെ നേരത്തെയാക്കി ഏപ്രിൽ 6ന് മുൻപ് വിതരണം ചെയ്യുന്നു.

ഓണത്തിന് കൃത്യസമയത്തു കിറ്റ് വിതരണം ചെയ്തിട്ടില്ല. എന്നാൽ, തിരഞ്ഞെടുപ്പ് കണക്കിലെടുത്തു വിഷുവിന് വളരെ മുൻപുതന്നെ കിറ്റ് കൊടുക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ ഒരുമിച്ചു തിരഞ്ഞെടുപ്പിന് മുൻപ് വിതരണം ചെയ്യുകയാണ്. ഇവയെല്ലാം തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് മേൽക്കൈ നേടാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന നടപടികൾ ആണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment