Advertisment

മൃഗീയ ഭൂരിപക്ഷം മനുഷ്യരെ തല്ലിക്കൊല്ലാനുള്ള  ലൈസന്‍സല്ല: മനുഷ്യനെ തല്ലിക്കൊല്ലുന്ന ഗോ  രക്ഷക് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം:  നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തിയതോടെ ഗോരക്ഷക് സംഘങ്ങളുടെ അഴിഞ്ഞാട്ടം വീണ്ടും ആരംഭിച്ചതായും ഇതിന്റെ  തുടക്കമാണ് മധ്യ പ്രദേശില്‍  പശുമാസം കൈവശം വച്ചുവെന്നാരോപിച്ച് ഒരാളെ മരത്തില്‍ കെട്ടിയിട്ട് തല്ലിയതെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment

publive-image

മോദി ഭരണത്തില്‍  കഴിഞ്ഞ അഞ്ച് വര്‍ഷവും ഈ ക്രിമനല്‍ സംഘം അഴിഞ്ഞാടുകയും, മുപ്പതില്‍ പരം നിരപരാധികളായ മനുഷ്യരെ    തല്ലിക്കൊല്ലുകയും  ചെയ്തിരുന്നു.

വീണ്ടും അധികാരത്തിലെത്തിയപ്പോഴും ആ വഴി പിന്തുടരാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.  ഈ ക്രിമനല്‍ സംഘങ്ങള്‍ക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍  കര്‍ശന നടപടി എടുക്കുക  തന്നെ വേണം.

മൃഗീയ ഭൂരിപക്ഷം    നിരപരാധികളായ മനുഷ്യരെ തല്ലിക്കൊല്ലാനുള്ള ലൈസന്‍സല്ലന്ന്     നരേന്ദ്രമോദിയും  സംഘപരിവാറും മനസിലാക്കണം. ഇന്ത്യയിലെ  ജനങ്ങള്‍ക്ക്  ബി ജെ പിയെയും ആര്‍ എസ് എസിനെയും തിരുത്താനുള്ള ശക്തിയില്ലന്ന് മോദിയും അമിത്ഷായും വിചാരിക്കേണ്ടന്നും    രമേശ് ചെന്നിത്തല  പ്രസ്താവനയില്‍ പറഞ്ഞു.

Advertisment