തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സര്‍ക്കാരിന്റെ പാവയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. ബാര്‍ കോഴക്കേസില്‍ അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ വെറും പാവയാണ്. മുഖ്യമന്ത്രി പറയുന്നതിന് അനുസരിച്ച് രാഷ്ട്രീയം കളിക്കുകയാണ്. അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.