Advertisment

മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്; കാപ്പൻ ഔദ്യോഗികമായി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: എൻസിപി നേതാവും എംഎൽഎയുമായ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി. സി. കാപ്പൻ ഔദ്യോഗികമായി യുഡിഎഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലാ സീറ്റിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത്.

Advertisment

publive-image

ജോസ് കെ മാണി എൽ.ഡി.എഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി പ്രശ്‌നങ്ങൾ ഉണ്ടായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് മാണി. സി. കാപ്പൻ. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ മാസ്റ്ററും വ്യക്തമാക്കിയിരുന്നു.

 

remesh chennithala mani c kappan
Advertisment