Advertisment

ബിനോയ് കോടിയേരിയ്ക്ക് എതിരായ ആരോപണം ഗൗരവമേറിയത്, സത്യാവസ്ഥ പുറത്തു കൊണ്ടു വരണം: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷന്റെ മകന്‍ ബിനോയിക്കെതിരായ സ്ത്രീപീഡന പരാതി ഗൗരവമേറിയ വിഷയമാണെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യാവസ്ഥ ജനങ്ങളുടെ മുന്നില്‍ ബോധ്യപ്പെടുത്തണം.

publive-image

സിപിഎമ്മിന്റെ അപചയമാണ് ഇത്തരം പരാതികള്‍ കാണിക്കുന്നത്. ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്ന് പറയുന്നത് പോലെ സിപിഎമ്മില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തി വസ്തുതകള്‍ എത്രയും വേഗം പുറത്തു കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisment