Advertisment

സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ കൂടി വരുമ്പോള്‍ എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്നും തനിക്കോ ഓഫീസിന്നോ ബന്ധമില്ലെന്ന സ്ഥിരം മറുപടിയാണ് മുഖ്യമന്ത്രിക്കെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ കൂടി വരുമ്പോള്‍ മുഖ്യമന്ത്രി സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്നും തനിക്കോ ഓഫീസിന്നോ ബന്ധമില്ലെന്നാണ് സ്ഥിരം മറുപടിയെന്നുമാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

publive-image

ലൈഫ് മിഷന്‍ കമ്മീഷനെയും ക്രമക്കേടിനേയും കുറിച്ച്‌ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍ രണ്ട് മന്ത്രിമാര്‍ ശരിവച്ചിട്ടുണ്ടെന്നും എന്നാലും മുഖ്യമന്ത്രി പറയുന്നത് ഒന്നും അറിയില്ലെന്നാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

chennithala response
Advertisment