പരാതിക്കാർ തന്നെ സാങ്കേതികപ്രശ്നം തെളിയിക്കണം എന്നത് അംഗീകരിക്കാനാകില്ല ; വോട്ടിംഗ് യന്ത്രത്തിനെതിരെ പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 23, 2019

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്ന് പരാതി പറയുന്നവർക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാർ തന്നെ സാങ്കേതികപ്രശ്നം തെളിയിക്കണം എന്നത് അംഗീകരിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിലെ പട്ടത്ത് വോട്ട് മാറിപ്പോകുന്നതായി പരാതി ഉയർന്നിരുന്നു. ഏത് ചിഹ്നത്തിൽ കുത്തിയാലും വോട്ട് താമരക്കെന്ന് തെളിയുന്നു എന്നായിരുന്നു പരാതി.

എന്നാൽ ഇവിടെ ടെസ്റ്റ് വോട്ട് നടന്നപ്പോൾ പരാതി തെറ്റെന്ന് തെളിഞ്ഞു. പരാതി ഉന്നയിച്ച എബിൻ എന്ന വോട്ടർക്ക് എതിരെ പോലീസ് കേസ് എടുത്തു.

×