Advertisment

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്‍ ഇന്ത്യ എന്ന ആശയത്തിനു വെല്ലുവിളിയാണ്...ഈ കരിനിയമത്തിലൂടെ മതവിദ്വേഷം കലര്‍ത്തുകയാണെന്ന് ചെന്നിത്തല

New Update

തിരുവനന്തപുരം: രണ്ടാം രാഷ്ട്ര വിഭജനത്തിനെ തടുക്കാന്‍ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണമെന്ന് തന്നെ വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്‍ ഇന്ത്യ എന്ന ആശയത്തിനു തന്നെ വെല്ലുവിളിയാണ്.

Advertisment

publive-image

ഈ കരിനിയമത്തിലൂടെ എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന ബോധത്തില്‍ മതവിദ്വേഷം കലര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തിന്‍റെ അതിജീവനത്തിനായി അസാധാരണമായ കൂട്ടായ്മകളും സമരരീതികളും ആവശ്യമായി വരുമെന്നതുകൊണ്ടാണു സംസ്ഥാന സര്‍ക്കാരിനൊപ്പം സംയുക്ത സമരത്തിന് പ്രതിപക്ഷം തയാറായത്. ഏതെങ്കിലും മതവിഭാഗത്തിനു വേണ്ടി ആ വിഭാഗം നടത്തുന്ന സമരമല്ല, മറിച്ച്‌ എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ള സമരമാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെയാണു ബില്ലിലൂടെ റദ്ദാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chennithala
Advertisment