Advertisment

മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള പല ആളുകളും ചീങ്കണ്ണികള്‍; ഓഫിസില്‍ ആരൊക്കെ വരുന്നുവെന്ന് മുഖ്യമന്ത്രി അറിയുന്നില്ല, അവതാരങ്ങളെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി ഒപ്പമുള്ള പലരെയും മനസിലാക്കുന്നില്ല; തുറന്നടിച്ച് ചെറിയാന്‍ ഫിലിപ്

New Update

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള പല ആളുകളും ചീങ്കണ്ണികളെന്ന് തുറന്നടിച്ച് ചെറിയാന്‍ ഫിലിപ് . ഇത്തരമാളുകള്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ആരൊക്കെ വരുന്നുവെന്ന് മുഖ്യമന്ത്രി അറിയുന്നില്ല.

Advertisment

publive-image

അവതാരങ്ങളെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രി ഒപ്പമുള്ള പലരെയും മനസിലാക്കുന്നില്ല. മന്ത്രിസഭാംഗങ്ങള്‍ക്കും സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയെ പേടിയാണ്. മുഖ്യമന്ത്രിയോട് വസ്തുതകള്‍ പറയാന്‍ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും കഴിയുന്നില്ല– അദ്ദേഹം തുറന്നു പറഞ്ഞു.

ഇടതുപക്ഷത്ത് നിന്ന കാലത്ത് തന്റെ രാഷ്ട്രീയ അസ്ഥിത്വം ഇല്ലാതായി.  ഒപ്പമുള്ളവരെ മനസിലാക്കിയില്ലെങ്കില്‍ മുഖ്യമന്ത്രി അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

cheriyan philip
Advertisment