Advertisment

ചെറുതോണി പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ആഗസ്റ്റ് പകുതിയോടെ ആരംഭിക്കും: ഡീൻ കുര്യാക്കോസ് എം.പി

New Update

ചെറുതോണി:- 2018 ലെ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ചെറു തോണി പാലത്തിനു പകരമുള്ള പുതിയ പാലത്തിന്റെ നടപടികൾ പൂർത്തീകരിച്ച് വരുന്നു. അക്ഷയ ബില്ർഡേൻ്സ്, ഇ.കെ.കെ ഇന്ർഫ്രാ സ്ട്രക്ചര്ർ,കെ.എന്ർ .മധുസൂധന്ദർ,കെ.എസ് അന്ർറ് കമ്പനി, പൌലേസ് ജോര്ർജ് കണ്സ്ട്രക്ഷന്ർസ് എന്നിങ്ങനെ അഞ്ച് കമ്പനികളാണ് പ്രീ ക്വാളിഫിക്കേഷന്ർ ടെന്ർഡറില്ർ പരിഗണിക്കപ്പെട്ടിട്ടുള്ളത്. 23.83 കോടി രൂപ എസ്റ്റിമേറ്റ് പ്രകാരമുള്ള പാലത്തിന്റെ ഫിനാൻഷ്യൽ ബിഡ് ജൂലൈയിൽ പൂർത്തീകരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി എഗ്രിമെന്ർറ് വച്ച് ആഗസ്റ്റ് പകുതിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ കഴിയുമെന്നും എം.പി. പറഞ്ഞു.

Advertisment

publive-image

പ്രളയാനന്തരം നാടിന്റെ ഒന്നടങ്കമുള്ള ആവശ്യമായിരുന്നു പുതിയ പാലം . ആദ്യം സമർപിച്ച പ്രപ്പോസൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തള്ളിക്കളഞ്ഞതിനെ തുടർന്ന് പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കുകയും എം പി യുടെയും സംസ്ഥാനസർക്കാരിന്‍റെയും അഭ്യർത്ഥന മാനിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ക്കരി പ്രത്യേക താല്പര്യമെടുത്താണ് അംഗീകാരം നല്കിയതെന്ന് ഡീൻകുര്യാക്കോസ് എം പി അറിയിച്ചു.

ഇരുവശങ്ങളിലും 90 മീറ്റർ അപ് റോച്ച് റോഡുകളോടു കൂടിയതും 120 മീറ്റർ നീളമുള്ളതുമായ പാലത്തിന് ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 18 മീറ്റർ വീതിയിലാണു പാലം നിർമ്മിക്കുന്നതെന്ന് എം.പി പറഞ്ഞു. ചെറുതോണി ടൗണിലെ വ്യാപാര ഇടപാടുകൾക്കും വാഹന ഗതാഗതത്തിനും തടസ്സമുണ്ടാകാത്ത നിലയിലായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ആശങ്കകൾ പങ്കുവച്ച മർച്ചന്റ്സ് അസ്സോസ്സിയേഷൻ ഭാരവാഹികളോട് എം.പി. പറയുകയുണ്ടായി.

പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി എത്തിച്ചേർന്ന എം.പിയോടൊപ്പം നാഷണൽ ഹൈവേ വിഭാഗം എക്സിക്യട്ടീവ് എഞ്ചിനീയർ ദീപ കൃഷ്ണകുമാർ , അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ റെക്സ് ഫെലിക്സ് , അസി: എഞ്ചിനീയർ അർജുൻ രാജ് എന്നിവരും പൊതുവർത്തകരായ എ.പി.ഉസ്മാൻ , പി.ഡി.ജോസഫ് . റോയി കൊച്ചുപുര, ടിന്റു സുഭാഷ്,പി.ടി.ജയകുമാർ , ജോസ് കുഴികണ്ടം, അപ്പ ച്ചൻ ഏറത്ത്, എസ്.സുരേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു

cheruthoni palam
Advertisment