Advertisment

വൈക്കത്ത് വീടിന് സമീപത്തെ തോട്ടില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

വൈക്കം: വീടിന് സമീപത്തെ ഇടയാറില്‍ വീണ് വൈക്കം തലയാഴം തോട്ടകം വാക്കേത്തറ പരിമണത്തുതറ സൂരജ്-അമൃത ദമ്പതികളുടെ മകന്‍ ആരുഷ് മരിച്ചു. വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

publive-image

വീടിനു സമീപം കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് വീടിനോടു ചേര്‍ന്നുള്ള ഇടയാറില്‍ കാല്‍ വഴുതി വീണതാണെന്നാണ് കരുതുന്നത്.

കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ ബന്ധുക്കളും നാട്ടുകാരും രാവിലെ 9.45ഓടെ ഇടയാറില്‍ വീണു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

child death case
Advertisment