Advertisment

ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളുമായി ആംബുലന്‍സ് കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക്... വഴിയൊരുക്കണമെന്ന് നിര്‍ദ്ദേശവുമായി കേരളാ പൊലീസ്

New Update

കൊച്ചി: ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികളുമായി കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന ആംബുലന്‍സിന് വഴിയൊരുക്കണമെന്ന നിര്‍ദ്ദേശവുമായി കേരള പൊലീസ്.

Advertisment

publive-image

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വഴിയൊരുക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് കേരളാ പൊലീസ് രംഗത്തുവന്നിരിക്കുന്നത്.

പൊതുജനങ്ങളോടുള്ള അഭ്യര്‍ത്ഥന എന്ന നിലയിലാണ് കേരള പൊലീസിന്റെ നിര്‍ദ്ദേശം. ആംബലുന്‍സുകള്‍ വൈകിട് വൈകീട്ട് 5: 30ന് പുറപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളെ കോയമ്പത്തൂരിലെത്തിച്ചാല്‍ മാത്രമേ വിദഗ്ധ ചികിത്സ ഉറപ്പാക്കാനാവൂ.

ദേശീയ പാതയിലൂടെയാണ് വാഹനം കടന്നുപോവുക. ഇടയില്‍ തടസം ഉണ്ടാകാതിരിക്കുന്നതിനാണ് പൊലീസിന്റെ നിര്‍ദ്ദേശം.കുട്ടികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകളുടെ നമ്ബര്‍ ഇതാണ്: KL 41 P 5798, KL 05 AG 7478

child injury
Advertisment