Advertisment

പത്തുമാസം പ്രായമായ കുഞ്ഞിനെ പിതാവ് തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ....കൊലപാതകത്തിന് കാരണം ഭാര്യാസ്നേഹം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: പത്തുമാസം പ്രായമായ കുഞ്ഞിനെ തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പിതാവിനെ യ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.രണ്ട് ലക്ഷം രൂപ പിഴയടക്കാനും പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുണ്ട്.

Advertisment

publive-image

ഭാര്യയുടെ സ്‌നേഹം നഷ്ടപ്പെടാതിരിക്കാന്‍ പത്തുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഇയാളുടെ വാദം. പട്ടാമ്പി ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര കിലക്കേതില്‍ വീട്ടില്‍ ഇബ്രാഹിം(37) ആണ് മകളെ കൊലപ്പെടുത്തിയത്. 2011 നവംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. ജനിച്ചത് പെണ്‍കുഞ്ഞായതിനാല്‍ ഭാര്യയുടെ സ്‌നേഹം നഷ്ടമാവുമെന്ന് പറഞ്ഞ് ഇയാള്‍ കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നു.

തലയിണ ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ ഇയാള്‍ കൊലപ്പെടുത്തിയത്. പട്ടാമ്ബി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

child murder
Advertisment