Advertisment

കുട്ടികളില്‍ രക്ഷിതാക്കള്‍ സ്വപ്നങ്ങള്‍ അടിച്ചേല്‍പിക്കരുത്....കുട്ടികള്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കുട്ടികളില്‍ രക്ഷിതാക്കള്‍ സ്വപ്നങ്ങള്‍ അടിച്ചേല്‍പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് അനുസരിച്ചു കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നത് ഒരു പരിധിക്ക് അപ്പുറമായാല്‍ അവര്‍ക്ക് താങ്ങാനാവില്ലെന്നും അമിത മാനസിക സംഘര്‍ഷമുണ്ടായാല്‍ സമൂഹത്തിന് ഗുണകരമായി മാറേണ്ടവര്‍ മറ്റൊരു അവസ്ഥയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

publive-image

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജുഡീഷ്യറി അധിക ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബന്ധരാണ്.

കുട്ടികള്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇതിനെതിരെ ജാഗ്രതപാലിക്കണം. കുട്ടികളെ മാനസികമായി മുറിവേല്‍പിക്കാതെ അവരുടെ ഭാവി സംരക്ഷിക്കുക തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അധ്യാപകരും സമൂഹവും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

pinarayi
Advertisment