Advertisment

ജൂണ്‍ 15 രാത്രിയില്‍ ചൈനീസ് പക്ഷം തല്‍സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ഏകപക്ഷീയമായി ശ്രമിച്ചു; ഇരുപക്ഷത്തും അതുവഴി ആള്‍നാശമുണ്ടായി; നേരത്തേയുണ്ടായ ധാരണ അംഗീകരിക്കാന്‍ ചൈനീസ് പക്ഷം തയ്യാറായിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു; വിദേശകാര്യ മന്ത്രാലയം

New Update

ഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഇന്ത്യയുടെ 20 സൈനികരുടെ ജീവന്‍ നഷ്ടമായ ചൈനീസ് സംഘര്‍ഷം തല്‍സ്ഥിതി മാറ്റാനുള്ള ചൈനയുടെ ഏകപക്ഷീയമായ ശ്രമത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം.

Advertisment

കേണല്‍ ബി സന്തോഷ് ബാബു, ഹവില്‍ദാര്‍ പളനി, കുന്ദന്‍ കുമാര്‍ ഓഝെ എന്നിവരടക്കം 20 ഇന്ത്യന്‍ സൈനികരാണ് ചൈനീസ് ആക്രമണത്തില്‍ മരിച്ചത്. അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പിന്മാറാന്‍ ചൈനീസ് സൈന്യം ഒരുങ്ങുന്ന ഘട്ടത്തിലായിരുന്നു ആക്രമണം എന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചതായി ദുരദര്‍ശന്‍ റിപ്പോര്‍ട്ട് ചെയ്തു.

publive-image

വിദേശകാര്യ വക്താവിന്റെ പ്രസ്താവന ഇങ്ങനെ:

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശത്തെ സ്ഥിതിഗതികള്‍ വഷളാകുന്നത് സംബന്ധിച്ച് ഇന്ത്യയും ചൈനയും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. സീനിയര്‍ കമാന്‍ഡര്‍മാര്‍ ജൂണ്‍ ആറിന് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി. സംഘര്‍ഷത്തിന് അയവുകണ്ടാക്കാന്‍ സമ്മതിക്കുകയും സമവായം നടപ്പാക്കുന്നതിന് ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

ഇത് സുഗമമായി നടക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.

സമവായത്തിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് സംഘം ഗാല്‍വന്‍ താഴ്‌വരയിലെ യഥാര്‍ഥ നിയനന്ത്രണ രേഖയില്‍നിന്ന് ( Line of Actual Control (LAC) നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തില്‍ ജൂണ്‍ 15 രാത്രിയില്‍ ചൈനീസ് പക്ഷം തല്‍സ്ഥിതിയില്‍ മാറ്റം വരുത്താന്‍ ഏകപക്ഷീയമായി ശ്രമിച്ചു. ഇരുപക്ഷത്തും അതുവഴി ആള്‍നാശമുണ്ടായി.

നേരത്തേയുണ്ടായ ധാരണ അംഗീകരിക്കാന്‍ ചൈനീസ് പക്ഷം തയ്യാറായിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമാണ്. ചൈനയും അതേ രീതി പിന്തുടരും എന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

കരസേനയുടെ വിശദീകരണം ഇങ്ങനെയാണ്:

ജൂണ്‍ 15/16 രാത്രിയില്‍ ഗാല്‍വന്‍ മേഖലയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം സൈനികര്‍ പിരിഞ്ഞുപോയി. സംഘര്‍ഷത്തില്‍ പരുക്കേറ്റ 17 ഇന്ത്യന്‍ സൈനികര്‍ക്ക് അതിശൈത്യമുള്ള ഹൈ ആള്‍ട്ടിറ്റിയൂട് പ്രദേശത്ത് അവുരുടെ പരുക്കുകളോട് കീഴടങ്ങേണ്ടിവന്നു. ഇതിലൂടെ മരണ സംഖ്യ 20 ആയി ഉയര്‍ന്നു.

india-china all news india-china issues india-china war
Advertisment