Advertisment

ബോസിനെ ചുംബിക്കൂ , ജോലി ഉറപ്പാക്കൂ..! ജോലി വേണോ. ആദ്യം ചുംബനം വേണം.. !!

New Update

publive-image

Advertisment

ചൈനയിലെ Home Bravery Machine നിര്‍മ്മിക്കന്ന കമ്പനിയുടെ ബോസിനെ ( ഉടമയെ) അവിടെ ജോലിക്കാരായ സ്ത്രീകള്‍ ദിവസവും രാവിലെ വരിവരിയായി നിന്ന് ചുംബിക്കുന്ന വീഡിയോ യും ചിത്രങ്ങളും ലോകമെങ്ങുമുള്ള സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ചൈനീസ് തലസ്ഥാനമായ ബീജിങ്ങിനടുത്തുള്ള തോംഗജാവ് ജില്ലയിലാണ് കമ്പനി സ്ഥിതിചെയ്യുന്നത്. സ്ത്രീകളാണ് ജോലിക്കാരില്‍ കൂടുതലും.

publive-image

ബോസിനെ ഇങ്ങനെ ദിവസവും വരിവരിയായി നിന്ന് ചുംബിക്കാന്‍ തയ്യറാകത്തവര്‍ക്ക് ജോലി നഷ്ടപ്പെടും. അങ്ങനെ രണ്ടുപേര്‍ ഇതുവരെ ജോലി രാജിവച്ചു പോയത്രേ.

ജോലി നഷ്ടപ്പെടാതിരിക്കാനാണ് സ്ത്രീകള്‍ ദിവസവും കമ്പനി ഉടമയെ ചുംബിക്കുന്നതെന്നും അതവര്‍ സ്വന്ത ഇഷ്ടപ്രകാരമാണ് ചെയ്യുന്നതെന്നുമാണ് ഇതെപ്പറ്റി ചൈനീസ് പ്രസ്‌ നല്‍കുന്ന വിശദീകരണം.

publive-image

വിഷയം ലോകമെമ്പാടും ചൂടുള്ള ചര്‍ച്ചകള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും വഴിവച്ചതോടെ വിശദീകരണവുമായി കമ്പനിയും രംഗത്ത് വന്നു.

" സ്റ്റാഫുകളും - ഉടമയും തമ്മിലുള്ള (തൊഴിലാളി- മുതലാളി) അന്തരം ഇല്ലാതാക്കാനും പരസ്പ്പരം നല്ല ബന്ധം സ്ഥാപിക്കാനും അതുവഴി ജോലിചെയ്യാനുള്ള സുഖകരമായ അന്തരീക്ഷം ഉണ്ടാക്കാനും പരസപര ചുംബനം ഉതകുന്നതു കൂടാതെ ജോലിക്കാര്‍ കമ്പനി വിട്ടുപോകാതിരിക്കാനും ഇതുപകരിക്കുമെന്നാണ് കമ്പനിയുടമയുടെ വാദം.

publive-image

അമേരിക്കയിലെ ഒരു കമ്പനി സന്ദര്‍ശിച്ചപ്പോഴാണ് തനിക്ക് ഈ നൂതന ആശയം ലഭിച്ചതെന്ന് ഉടമ അവകാശപ്പെടുന്നു.തന്‍റെ കമ്പനി വിട്ടുപോയവര്‍ ഇന്നും തന്നെ മിസ്സ്‌ ചെയ്യുന്നുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം.

publive-image

എന്നാല്‍ അരിശം മൂത്ത സോഷ്യല്‍ മീഡിയ Users അടങ്ങുന്ന മട്ടില്ല. അവരാകെ രോഷാകുലരാണ്.. " ഇവള്‍ക്കൊന്നും ഭര്‍ത്താവും,കാമുകന്മാരുമില്ലേ ? അവരിതെങ്ങനെ സഹിക്കും? ഈ നാണം കേട്ട ജോലിചെയ്യുന്നതില്‍ ഭേദം പട്ടിണി കിടന്നു ചത്തുകൂടേ??" ഇങ്ങനെ പോകുന്നു അവരുടെ ചോദ്യങ്ങള്‍..

പക്ഷേ ഇതൊന്നും കേട്ട് ബോസ് കുലുങ്ങുന്നില്ല..ജോലി വേണോ. ആദ്യം ചുംബനം വേണം..അതില്‍ മാറ്റമില്ല എന്നതാണ് അദ്ദേഹത്തിന്‍റെ ഉറച്ച നിലപാട്.

kanappurangal
Advertisment