Advertisment

കൊറോണ വൈറസ് ബാധ ചൈനയില്‍ മരിച്ചവരുടെ എണ്ണം 82 ആയി... 2,700 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

New Update

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരിച്ചവരുടെ എണ്ണം 82 ആയി 2,700 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

publive-image

വുഹാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കാനഡ പൗരന്മാരോട് നിര്‍ദേശിച്ചു. ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോണ്‍സുലേറ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാന്‍ നഗരത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ കേന്ദ്ര സ‍ര്‍ക്കാര്‍ തീരുമാനം.

china corona virus
Advertisment