Advertisment

വുഹാനിലേക്കു മരുന്നുകളും വൈദ്യ ഉപകരണങ്ങളുമായി പോകാനിരുന്ന ഇന്ത്യൻ വിമാനത്തിനു ബോധപൂർവ്വം ചൈന അനുമതി നിഷേധിക്കുന്നു ?

New Update

ബെയ്ജിങ് : ചൈനയിലെ വുഹാനിലേക്കു മരുന്നുകളും വൈദ്യ ഉപകരണങ്ങളുമായി പോകാനിരുന്ന ഇന്ത്യൻ വിമാനത്തിനു ബോധപൂർവ്വം ചൈന അനുമതി നിഷേധിക്കുന്നതായി ആരോപണം. കൊറോണ വൈറസ്(കോവിഡ്–19) പടർന്നു പിടിച്ചതിനു പിന്നാലെ എയർ ഇന്ത്യയുടെ രണ്ട് പ്രത്യേക വിമാനങ്ങൾക്ക് വുഹാനിലേക്കു പോകാൻ അനുമതി ലഭിച്ചിരുന്നു.

Advertisment

publive-image

647 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപുകാരെയും ഈ വിമാനങ്ങളിൽ ഡൽഹിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററിനെ വുഹാനിലേക്ക് അയയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

ഇതിനിടെയാണ് ചൈന ബോധപൂർവം അനുമതി നിഷേധിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നത്. ഇന്നലെയാണ് വ്യോമസേന വിമാനം പോകാന്‍ നിശ്ചയിച്ചിരുന്നത്. ചൈനയ്ക്കുളള മരുന്നും മറ്റ് മെഡിക്കല്‍ സാമഗ്രികളും കൊണ്ടുപോകുന്ന വിമാനത്തില്‍ ഇന്ത്യക്കാരെ കൊണ്ടുവരാനാണ് തീരുമാനം. ഇതിനായി വ്യോമസേനയുടെ സി–17 വിമാനം ഡല്‍ഹിയില്‍ സജ്ജമായി നില്‍ക്കുകയാണ്.

Advertisment