Advertisment

ഒടുവില്‍ ചൈന പ്രതികരിച്ചു ; പുല്‍വാമ ആക്രമണം ഞെട്ടിക്കുന്നത്‌

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെയ്ജിംഗ്: ജമ്മു കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ പ്രതികരണവുമായി ചൈന. ആക്രമണത്തെ ലോകരാജ്യങ്ങൾ മുഴുവൻ അപലപിച്ചപ്പോഴും മൗനം പാലിച്ച ചൈന വൈകിയാണ് പ്രതികരിച്ചത്. 'ആക്രമണം ഞെട്ടിക്കുന്നത്' എന്നായിരുന്നു ചൈനയുടെ ആദ്യപ്രതികരണം.

Advertisment

publive-image

ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ഇന്ത്യയുടെ ആവശ്യം ചൈന ഇടപെട്ട് ആയിരുന്നു തടഞ്ഞത്.

രാജ്യം പലപ്പോഴായി മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യവുമായി യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിനു മുമ്പിൽ എത്തിയപ്പോഴെല്ലാം അതിന് തടസമായി നിന്നത് ചൈനയായിരുന്നു.

Advertisment