Advertisment

ചരിത്ര ദൗത്യവുമായി ചൈനീസ് പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങി

New Update

ബെയ്ജിങ്: ചരിത്ര ദൗത്യവുമായി ചൈനീസ് പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ചൊവ്വാഴ്ചയാണ് ചാങ് ഇ 5 പേടകം ലാന്‍ഡ് ചെയ്തത്. ചന്ദ്രോപരിതലത്തിലെ ദൃശ്യങ്ങള്‍ പേടകം ഭൂമിയിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്.

Advertisment

publive-image

നവംബര്‍ 24ന് വിക്ഷേപണം നടത്തി , ഏഴ് ദിവസങ്ങള്‍ കൊണ്ടാണ് ചാങ് ഇ 5 ചന്ദ്രനിലെത്തുന്നത്. ഉപഗ്രഹ ഉത്ഭവം സംബന്ധിച്ച് പഠനം നടത്താന്‍ ചന്ദ്രനിലെ മണ്ണ് ശേഖരിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

രണ്ട് കിലോ അവശിഷ്ടങ്ങളാണ് പേടകം ചന്ദ്രനില്‍ നിന്ന് ശേഖരിക്കുക. ഇതുവരെ ചാന്ദ്ര ദൗത്യങ്ങളില്‍ ഉള്‍പ്പെടാത്ത മേഖലകള്‍ കേന്ദ്രീകരിച്ചാകും പേടകം സഞ്ചരിക്കുക.

പദ്ധതി വിജയിച്ചാല്‍ അമേരിക്കയ്ക്കും സോവിയേറ്റ് യൂണിയനും ശേഷം സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന.

ലാന്‍ഡറിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ഡ്രില്ലര്‍ ഉപയോഗിച്ച് ചന്ദ്രോപരിതലം കുഴിച്ചാണ് അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നത്. അടുത്ത രണ്ട് ദിവസം ചന്ദ്രോപരിതലത്തിലെ ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം പേടകം മടങ്ങും. 2013ലാണ് ചൈന ആദ്യമായി ചന്ദ്രനില്‍ പേടകമിറക്കിയത്.

moon
Advertisment