Advertisment

എവറസ്റ്റ് കീഴടക്കിയ ചിന്നമ്മ ജോൺ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തുടങ്ങനാട് : പഴയമറ്റം പുറവക്കാട്ട്‌ പരേതനായ ഡോ. പി .വി .ജോണിന്റെ ഭാര്യ ചിന്നമ്മ (86 ) നിര്യാതയായി .  രാമപുരം സേക്രെട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ റിട്ട .അധ്യാപികയാണ് .

Advertisment

എൻ സി സി ഓഫീസറായിരിക്കെ എവറസ്റ്റ് കൊടുമുടി കയറിയിട്ടുള്ള വനിതയാണ് . രാമപുരം വാണിയപ്പുരക്കൽ കുടുംബാംഗമാണ്.

സംസ്ക്കാരം ഞായർ രാവിലെ 10 .30 നു തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ .

മക്കൾ : ആൻസി ജോൺ  ( പ്രിൻസിപ്പൽ കൃഷി ഓഫീസർ , ഇടുക്കി ), ജോൺസൺ പുറവക്കാട്ടു (സൂപ്രണ്ട് , ഗവ .ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം ,നെല്ലിയാമ്പതി ,പാലക്കാട് ) വിൽസൺ .ജെ .പുറവക്കാട്ട്‌ (സീനിയർ മാനേജർ , എറണാകുളം ഡയറി ,തൃപ്പൂണിത്തുറ ).

മരുമക്കൾ : റോബർട്ട് ചാൾസ് , കൂവേലികളപ്പുര (വാഴക്കുളം ), പെഗ്ഗി കാപ്പൻ (പാലാ ) ടെസ്സി തെക്കേക്കര , ചങ്ങനാശ്ശേരി (പ്രിൻസിപ്പൽ , ഐ എച് .ആർ .ഡി സ്കൂൾ , മുട്ടം)

idukki
Advertisment