Advertisment

പാകിസ്ഥാനെയും ചൈനയെയും വിറപ്പിക്കാന്‍ ഇന്ത്യ ;വേഗതയിലെ കരുത്തൻ ചിനൂക് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡൽഹി: ചിനൂക് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നു. സി.എച്ച് 4 7എഫ് (1) വിഭാഗത്തിൽപ്പെട്ട നാല് ഹെലികോപ്റ്ററുകാളാണ് തിങ്കളാഴ്ച എയർ ചീഫ് മാർഷൽ ബി.എസ് ധനോവ വ്യോമസേനക്ക് നൽകുന്നത്.

Advertisment

publive-image

പാകിസ്ഥാൻ അതിർത്തികളിലും ചെെനീസ് അതിർത്തികളിലുമാണ് ചിനൂക് ഹെലികോപ്റ്ററുകൾ നിയോഗിക്കുക. സിയാച്ചിൻ,​ കിഴക്കൻ ലഡാക്ക് എന്നവിടങ്ങളിൽ നിയോഗിക്കാൻ വേണ്ടി പുതിയ സംവിധാനങ്ങൾ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചു. നിരവധി പരീക്ഷണ പറക്കലിന് ശേഷമാണ് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.

സെെനികർക്ക് വാഹനങ്ങളിൽ എത്തിച്ചേരാൻ പറ്റാത്ത സ്ഥലങ്ങളിൽ ഭാരമേറിയ ആയുധങ്ങളും യന്ത്രങ്ങളും എത്തിക്കാൻ ഇതിന് സാധിക്കുന്നു. മറ്റുള്ള ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് വേഗത കൂടുതലാണ് ചിനൂക്കിന്. മണിക്കൂറിൽ 302 കിലോമീറ്ററാണ് ചിനൂക്കിന്റെ പരാമാവധി വേഗത. ചിനൂക് ചി.എച്ച്–എഫ് ഹെലികോപ്റ്ററിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്.

യു.എസ്, ഓസ്ട്രേലിയ, അർജന്റീന, ഇറാൻ, ഇറ്റലി, ജപ്പാൻ, ഒമാൻ, സ്പെയിൻ, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ ചിനൂക്ക് ഉള്ളത്. 35 സെെനികരെ അതിൽ ഉൾക്കെള്ളാനാകും. മാത്രമല്ല 10886 കിലോഗ്രാം വരെ ഭാരം ഉൾക്കൊള്ളാനും ചിനൂക്കിന് സാധിക്കും

Advertisment