Advertisment

ചിരിയും ചിന്തയുമായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി: വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് നടത്തിയ ഈവെനിംഗ് വിത്ത്‌ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഹൃദ്യമായി

New Update

ജീവകാരുണ്യ പ്രവർത്തകനും ബിസിനസുകാരനും എഴുത്തുകാരനുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുമായി വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസുമായി നടത്തിയ ഈവെനിംഗ് വിത്ത്‌ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പ്രേക്ഷർക്ക് നവ്യാനുഭവമായി.

Advertisment

publive-image

വി ഗാർഡ്, വണ്ടർലാ, പുതിയതായി ആരംഭിച്ച കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയവയുടെ ആരംഭത്തെക്കുറിച്ചും വളർച്ചയെ കുറിച്ചും ചിറ്റിലപ്പള്ളി പങ്കുവെച്ച അനുഭവങ്ങൾ പ്രചോദനമായി.തന്റെ കമ്പനിയിലെ ഓഹരി നിക്ഷേപകർക്ക് പത്ത് വർഷത്തിനുള്ളിൽ 1250 % ലാഭം ഉണ്ടാക്കി കൊടുത്ത വിജയരഹസ്യങ്ങളും, പിന്നിട്ട വഴികളും ജൈത്രയാത്രകളുമാണ് രസകരമായ ശൈലിയിലൂടെ മലയാളികളുടെ പ്രിയങ്കരനായ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി പങ്കുവെച്ചത്.

വേൾഡ് മലയാളീ കൗൺസിൽ ഭാരവാഹികളായ ചെയർമാൻ ജോണി ചിറ്റകാട്ട്, പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി മിനി ബോസ് , ജിജി ആന്റണി എന്നവരുമായി ചേർന്ന് നടത്തിയ ഫേസ്ബുക് ചർച്ചയിൽ തന്റെ ജീവിതാനുഭവങ്ങൾ പങ്കു വെക്കുകയാരിന്നു ചിറ്റിലപ്പള്ളി.

 

തന്നോടൊപ്പം തന്റെ സഹയാത്രികരും വളരണം എന്ന ചിന്തയിലൂടെ തന്റെ ജീവനക്കാർക്ക് കമ്പനിയിൽ ഓഹരി പങ്കാളിത്തം നൽകി അവരെയും സാമ്പത്തിക ഉന്നതിയിലെത്തിച്ച അനുഭവം അദ്ദേഹം പങ്കു വെക്കുകയുണ്ടായി. 2008 ൽ ഓഹരിവിപണിയിൽ പ്രവേശിച്ച വി-ഗാർഡ് ഇക്കാലം കൊണ്ട് നിക്ഷേപകർക്ക് 1250 % ലാഭം നേടിക്കൊടുത്തു എന്ന യാഥാർഥ്യം ശ്രോതാക്കളെ വിസ്മയിപ്പിച്ചു.2008 ലെ ലോകസാമ്പത്തിക പ്രതിസന്ധിയിലും സ്വന്തം കമ്പനിയിലുള്ള ആത്മവിശ്വാസം അദ്ദേഹത്തെ കൂടുതൽ നിക്ഷേപ സാധ്യതകളും വികസനവും കൊണ്ടുവരുവാൻ പ്രയത്‌നിച്ചതു പിന്നീട് അതിവേഗ വളർച്ചക്കു നിദാനമായതും അദ്ദേഹം പങ്കു വെച്ചു.

പ്രതിസന്ധികളിൽ ശുഭാക്തിവിശ്വാസം ഒരിക്കലും കൈവിടാതെ മൂല്യങ്ങളിൽ മുറുകെ പിടിച്ചു പടി പടിയായ വളർന്ന ഘട്ടങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി.റിയൽ എസ്റ്റേറ്റ് മേഖലയിൽ കടന്ന അദ്ദേഹം responsible ബിൽഡർ എന്ന നിലയിൽ മാന്ദ്യ കാലഘട്ടങ്ങളിലും വളർച്ച കൈവരിക്കാമെന്നു വിവരിച്ചു തന്നു.

പരിതിസ്ഥിതിസൗഹാര്ദം, സോളാർ പാനൽ, മഴവെള്ള സംഭരണം ഇവയൊക്കെ മുൻ നിർത്തി ചെയ്യുന്ന ബിൽഡിങ് പ്രോജക്ടുകൾ ജോലിയ്ക്ക് ഒപ്പം പുലർത്തുന്ന സാമൂഹിക പ്രതിബദ്ധതയുടെ ഉദാഹരണങ്ങൾ കൂടെയായി.

വീഗ ലാൻഡ് വണ്ടർലാ തുടങ്ങിയ പ്രോജക്ടുകളുടെ വളർച്ചയും വികാസവും ഏവർക്കും പ്രചോദനമായി.സ്റ്റെബിലൈസറിൽ തുടങ്ങി മറ്റു ഇലക്ട്രിക് ഉപകരണങ്ങളുടെയും നിർമാണവും വൈവധ്യവത്കരണം ഇവയൊക്കെ കമ്പനിയുടെ വളർച്ചക്ക് വേഗം കൂട്ടി. വിദേശ യാത്രയിൽ നിന്ന് ലഭിച്ച അനുഭവങ്ങളാണ് വിജയത്തിൽ മുതല്കൂട്ടായതെന്നും അദ്ദേഹം ഓർത്തെടുത്തു.കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുമായി വേൾഡ് മലയാളീ കൌൺസിൽ നടത്തിയ ഇന്റർവ്യൂ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.www.facebook.com/wmcswiss

 

chittilapilly live
Advertisment