Advertisment

ചോളയുടെ അറ്റാദായത്തില്‍ നേരിയ വര്‍ധന

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: മുരുഗപ്പ ഗ്രൂപ്പിനു കീഴിലുള്ള ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി(ചോള)യുടെ നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ നേരിയ വര്‍ധന. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 306.97 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.

Advertisment

publive-image

മുന്‍ സാമ്പത്തിക വര്‍ഷം ഇത് 304.68 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം രണ്ടാം പാദത്തില്‍ 31 ശതമാനം വര്‍ധിച്ച് 2,197.01 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 1,675.15 കോടിയായിരുന്നു. വിപണിയില്‍ കടുത്ത മാന്ദ്യം ഉണ്ടായിട്ടും ഫണ്ട് വിതരണത്തില്‍ ഏഴു ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞെന്ന് ചോളയുടെ പുതിയ എംഡിയായി നിയമിതനായ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ അളഗപ്പ പറഞ്ഞു.

ഫണ്ട് വിതരണം 6,899 കോടി രൂപയില്‍ നിന്ന് 7,381 രൂപയായി വര്‍ധിച്ചു. വാഹന വായ്പാ ബിസിനസ് 5,609 കോടി രൂപയില്‍ നിന്ന് 5,796 കോടി രൂപയായി വര്‍ധിച്ചു. കമ്പനിയുടെ പുതിയ മാനേജിങ് ഡയറക്ടറായി അരുണ്‍ അളഗപ്പയെ ഡയര്‍ക്ടര്‍ ബോര്‍ഡ് യോഗം തിരഞ്ഞെടുത്തു. നവംബര്‍ 15 മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.

Advertisment