Advertisment

ചൂരലിന്  പകരം  നിറ പുഞ്ചിരിയുമായി  വിദ്യാർഥികളുടെ  ഇടയിലേക്കെത്തിയിരുന്ന  ഇസെഡ്   ജോസഫ്  സാര്‍

New Update
publive-image
Advertisment
സൂറിക്ക് . ഒരു  കാലത്ത് പോലീസുകാരുടെ കയ്യില്‍ ലാത്തി   ഒരു അവിഭാജ്യഘടകമായിരുന്നതു പോലെ ഞങ്ങളുടെയൊക്കെ  സ്കൂൾ ജീവിത കാലത്ത് മിക്ക അദ്ധ്യാപകരും ക്ലാസ് മുറിയിൽ എത്തുമ്പോൾ കയ്യിൽ  ചൂരല്‍  കരുതിയിരുന്നു.
ഗൃഹപാഠം ചെയ്യാതെ  സ്കൂളില്‍  ചെന്നാല്‍  ലഭിക്കുന്ന ചൂരൽ കൊണ്ടുള്ള തലോടല്‍  പല രാത്രികളിലും അറിയാതെ അക്കാലത്ത്  മനസ്സിൽ ഓടിയെത്തുമായിരുന്നു. അത്രയേറെ പേടിയോടെയാണ് ചെറിയ ക്ലാസുകളിൽ ചൂരലുമായി വരുന്ന അധ്യാപകനെയും വിദ്യാർഥികൾ മനസ്സിൽ കണ്ടിരുന്നത്.ഇന്നത്തെ  കുട്ടികള്‍ക്ക്  ഇത്  ഒരു പക്ഷെ  അപരിചിതമായിരിക്കും.
ആലപ്പുഴയിലെ  പ്രമുഖ കലാലയമായ  ലീയോ തേര്‍ട്ടീന്‍ത്  ഹൈസ്കൂളില്‍ എട്ടാംക്ലാസ്സിലേക്ക്   എത്തുമ്പോഴാണ്   ജോസഫ്   സാറിന്‍റെ    വിദ്യാര്‍ഥിയാകുന്നത്. മലയാളം ആയിരുന്നു അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചിരുന്നത്  ചൂരലിന്    പകരം പുഞ്ചിരിയുമായി  വിദ്യാർഥികളുടെ  ഇടയിലേക്കെത്തിയിരുന്ന  സൗമ്യനായ   ആദ്ധ്യാപകനായിരുന്നു  അദ്ദേഹം .
ഓരോ ദിവസവും  നിറഞ്ഞ പുഞ്ചിരിയുമായി  മാത്രമാണ്  അദ്ദേഹം   ക്ലാസിലും സ്കൂളിലും വന്നിരുന്നത്  ,  ഞങ്ങളെ പ ഠിപ്പിച്ചിരുന്നതാകട്ടെ   എല്ലായിപ്പോഴും  സൌമ്യതയോടെ   മാത്രവും .
ഒരിക്കലും ദേഷ്യത്തോടെ  പെരുമാറി  കണ്ടതായി  ഓര്‍മ്മയില്ല , ലാളിത്യത്തോടെ യുള്ള അദ്ദേഹത്തിന്‍റെ  നല്പ  പെരുമാറ്റം  വിദ്യാര്‍ഥി കളുടെ ഹൃദയം  കീഴടക്കിയിരുന്നു .
അതുകൊണ്ടാകണം വളര്‍ത്തു ജീവികളുടെയും , വന്യമൃഗങ്ങളുടെയും അടക്കം  പേരുകള്‍  നല്‍കി  അദ്ധ്യാപകരെ   ആദരിച്ചിരുന്ന  വിരുതന്മാര്‍  സ്വന്തം  പേര്  കൊണ്ടുനടക്കുവാന്‍   അദ്ദേഹത്തെ  അനുവദിച്ചത് .
ആ  നല്ല ഗുരുശ്രേഷ്ഠന്‍റെ  ഓര്‍മ്മയ്ക്ക്‌  മുന്‍പില്‍  മറ്റു വിദ്യാര്‍ഥി കളോടൊപ്പം ഞാനും  നമിക്കുന്നു ,അതോടൊപ്പം  ബന്ധുക്കളുടെയും  സ്നേഹിതരുടെയും  ദുഖത്തില്‍  പങ്കുചേരുകയും  ചെയ്യുന്നു .
Advertisment