Advertisment

ചുങ്കം കരുവേലി പാടശേഖരത്തില്‍ മടവീണു; വെള്ളപ്പൊക്കത്തില്‍ 151 വര്‍ഷം പഴക്കമുള്ള സെന്റ് പോള്‍സ് സിഎസ്‌ഐ ചര്‍ച്ച് തകര്‍ന്നു

New Update

ആലപ്പുഴ: കനത്ത മഴയില്‍ ചുങ്കം കരുവേലി പാടശേഖരത്തില്‍ മടവീണുണ്ടായ വെള്ളപ്പൊക്കത്തില്‍ സെന്റ് പോള്‍സ് സിഎസ്‌ഐ ചര്‍ച്ച് തകര്‍ന്നു. 151 വര്‍ഷം പഴക്കമുള്ള പള്ളിയാണ് തകര്‍ന്നുവീണത്.

publive-image

ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകര്‍ന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടവില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു.

heavy rain old church
Advertisment