Advertisment

സി.ഐ നവാസിനെ കാണാതായ സംഭവം; മേലുദ്യോഗസ്ഥനെ ചോദ്യം ചെയ്ത് ഡിസിപി

New Update

കൊച്ചി: സി.ഐ നവാസിനെ കാണാതായതുമായി ബന്ധപ്പെട്ട് കൊച്ചി എസിപി സുരേഷ് കുമാറിനെ ഡിസിപി പൂങ്കുഴലി ചോദ്യം ചെയ്തു. കൊച്ചി എസിപി ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥര്‍ക്ക് നവാസിന്റെ തിരോധാനത്തില്‍ ബന്ധെമുണ്ടെന്ന് നവാസിന്റെ ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസിപി സുരേഷ് കുമാറിനെ ചോദ്യംചെയ്തത്.

Advertisment

publive-image

നവാസിന് മേല്‍ ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് എസിപിയോട് ചോദിച്ചത്. കൂടാതെ വയര്‍ലെസ്സിലൂടെ നവാസിനെ ശകാരിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചോദിച്ചതായാണ് സൂചന. ചോദ്യംചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും താന്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം എസിപി സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, സിഐ നവാസ് അവസാനമായി അയച്ച വാട്സ്‌ആപ്പ് സന്ദേശം പുറത്തുവന്നു. ഒരു യാത്ര പോകുകയാണെന്നാണ് അദ്ദേഹം അവസാനമായി ബന്ധുവിനയച്ച വാട്സആപ്പ് സന്ദേശത്തില്‍ പറയുന്നത്. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ അമ്മയെ തന്റെ ക്വാര്‍ട്ടേഴ്സിലേയ്ക്ക് വിടണമെന്നും സന്ദേശത്തില്‍ പറയുന്നു.

സി.ഐ നവാസിനെ മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ഭാര്യ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കള്ളക്കേസുകള്‍ എടുക്കാന്‍ മേലുദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചതായും അവര്‍ വെളിപ്പെടുത്തിയിരുന്നു.

മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് നവാസ് നാട് വിടാന്‍ കാരണമായത്. ഈ മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി കേസ് എടുക്കണംമെന്നും ഭാര്യ ആവശ്യപ്പെട്ടിരുന്നു. നവാസിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസ് പങ്കുവെയ്ക്കുന്നില്ലെന്നും താന്‍ ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും സി.ഐയുടെ ഭാര്യ ആരോപിച്ചിരുന്നു.

Advertisment