Advertisment

കേരളം പോളിംഗ് ബൂത്തിലേക്ക്; വോട്ട് രേഖപ്പെടുത്തി താരങ്ങളും

New Update

publive-image

കൊച്ചി: ഇന്ന് കേരളം അടുത്ത അഞ്ച് വര്‍ഷത്തെ വിധിയെഴുത്തിനായി പോളിങ് സ്‌റ്റേഷനില്‍ എത്തിയിരിക്കുകയാണ്. വോട്ടിംഗ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ മികച്ച പോളിംങാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും രേഖപ്പെടുത്തിയിരിക്കുന്നത്.

സധാരണക്കാര്‍ക്കൊപ്പം താരങ്ങളും രാഷ്ടീയ പ്രമുഖരും തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ അതിരാവിലെ മുതല്‍ തന്നെ പോളിംങ് സ്‌റ്റേഷനുകളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, അപര്‍ണാ ബാലമുരളി, ടൊവിനോ തോമസ്, മുകേഷ്, തുടങ്ങി നിരവധി പേര്‍ വോട്ട് രേഖപ്പെടുത്തി.

Advertisment