Advertisment

ഇനി സിനിമ തിയറ്ററുകളില്‍ സര്‍ക്കാറിന്‍റെ ഇ-ടിക്കറ്റുകള്‍ മാത്രം

New Update

കൊ​ച്ചി: സ്വ​കാ​ര്യ സി​നി​മ തി​യ​റ്റു​ക​ളി​ല​ട​ക്കം ഇ​നി ടി​ക്ക​റ്റു​ക​ള്‍ വി​ല്‍​ക്കേ​ണ്ട​ത് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മി​ഷ​ന്‍ (ഐ.​കെ.​എം) വി​ക​സി​പ്പി​ച്ച ഇ-​ടി​ക്ക​റ്റ് സോ​ഫ്റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ മാ​ത്രം. ടി​ക്ക​റ്റി​ങ്ങി​ന് ഏ​കീ​കൃ​ത സ്വ​ഭാ​വ​മു​ണ്ടാ​കു​ന്ന​തി​നും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക്​ നി​കു​തി സം​ബ​ന്ധി​ച്ച ഏ​ത് വി​വ​ര​വും പ​രി​ശോ​ധി​ക്കാ​ന്‍ എ​ളു​പ്പ​ത്തി​നു​മാ​ണി​ത്.

Advertisment

publive-image

മ​റ്റ് ഓ​ണ്‍​ലൈ​ന്‍ റി​സ​ര്‍​വേ​ഷ​ന്‍ സോ​ഫ്റ്റു​വെ​യ​റു​ക​ളും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന തി​യ​റ്റ​റു​ക​ളും ഇ​നി സ​ര്‍​ക്കാ​റിന്‍റെ സോ​ഫ്റ്റ്​​വെ​യ​ര്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ സോ​ഫ്റ്റ്​​വെ​യ​റു​മാ​യി സം​യോ​ജി​പ്പി​ച്ച്‌ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് റി​സ​ര്‍​വേ​ഷ​ന്‍ ന​ട​ത്താ​ന്‍ സൗ​ക​ര്യ​മു​ണ്ടാ​കും.

സ​ര്‍​ക്കാ​ര്‍ സോ​ഫ്റ്റ്​​വെ​യ​റി​നെ അ​ടി​സ്ഥാ​ന സോ​ഫ്റ്റ്​​വെ​യ​റാ​യി നി​ല​നി​ര്‍​ത്തി മ​റ്റു​ള്ള​വ​യി​ലേ​ക്ക് ടി​ക്ക​റ്റു​ക​ള്‍ ന​ല്‍​കു​ന്ന​താ​ണ് ഈ ​രീ​തി. ഇ​ത്ത​ര​ത്തി​ല്‍ വി​ല്‍​ക്കു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ ഡെ​യി​ലി ക​ല​ക്​​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് (ഡി.​സി.​ആ​ര്‍) ഉ​ള്‍​പ്പെ​ടെ വി​വ​ര​ങ്ങ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി കൈ​മാ​റ​ണം.

തി​യ​റ്റ​റു​ക​ളി​ലെ കൗ​ണ്ട​ര്‍ മൊ​ഡ്യൂ​ളു​ക​ളി​ല്‍​നി​ന്ന്​ ഒ​രു സീ​റ്റി​ന് ഒ​രു​രൂ​പ നി​ര​ക്കി​ലും ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റു​ക​ളി​ല്‍​നി​ന്ന് 1.50 രൂ​പ നി​ര​ക്കി​ലും ഇ-​ടി​ക്ക​റ്റി​ങ് ആ​പ്ലി​ക്കേ​ഷ​ന്‍ മെ​യി​ന​ന്‍​റ​ന​ന്‍​സ് ആ​ന്‍​ഡ്​ സ​പ്പോ​ര്‍​ട്ട് ചാ​ര്‍​ജാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ കേ​ര​ള മി​ഷ​ന് ന​ല്‍​ക​ണം. സോ​ഫ്റ്റ്​​വെ​യ​ര്‍ സൗ​ജ​ന്യ​മാ​യി ഐ.​കെ.​എം എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും ഇ​ന്‍​സ്​​റ്റാ​ള്‍ ചെ​യ്യും. ഹാ​ര്‍​ഡ് വെ​യ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ തി​യ​റ്റ​റു​ക​ള്‍​ത​ന്നെ സ്ഥാ​പി​ക്ക​ണം.

CINEMA TICKET
Advertisment