Advertisment

ഒരാളുടെ ശമ്പളം പിടിച്ചു വെച്ചാണോ തോന്ന്യാസം? ചന്ദ്രന്റെ ശമ്പളം നീ കൊണ്ടുതിന്നോ;  ട്രൈബല്‍ പ്രൊമോട്ടര്‍ക്ക് മൂന്ന് മാസമായി ശമ്പളം നല്‍കാത്ത നടപടിയെ ഐടിഡിപി ഓഫീസിലെത്തി പരുഷമായ ഭാഷയില്‍ ചോദ്യം ചെയ്ത് സികെ ശശീന്ദ്രന്‍ !

New Update

കല്‍പ്പറ്റ: വയനാട് കണിയാംപറ്റയിലെ ട്രൈബല്‍ പ്രൊമോട്ടര്‍ക്ക് മൂന്ന് മാസമായി ശമ്പളം നല്‍കാത്ത നടപടിയെ ഐടിഡിപി ഓഫീസിലെത്തി പരുഷമായ ഭാഷയില്‍ ചോദ്യം ചെയ്ത് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍.

Advertisment

publive-image

ട്രൈബല്‍ പ്രൊമോട്ടറായ ചന്ദ്രന്റെ ശമ്പളം തടഞ്ഞുവെച്ചത് ചോദ്യം ചെയ്യാന്‍ എംഎല്‍എ നേരിട്ടെത്തുകയായിരുന്നു. ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ ശമ്പളം പിടിച്ചുവെയ്ക്കുകയും അവര്‍ക്ക് ചികിത്സാസഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടിയില്‍ എംഎല്‍എ ക്ഷുഭിതനായി.

ഐടിഡിപി ഓഫീസിലെ സിജു എന്ന ഉദ്യോഗസ്ഥന് നേരെ എംഎല്‍എ തട്ടിക്കയറുകയും ബന്ധപ്പെട്ട ഫയലുകള്‍ കൈകൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. ചന്ദ്രന്‍ എന്ന ട്രൈബല്‍ പ്രൊമോര്‍ട്ടര്‍ക്കെതിരെ ട്രൈബല്‍ വകുപ്പ് മുന്‍പ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളുടെ ശമ്പളം പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്.

ഐടിഡിപി ഓഫീസര്‍ ഇല്ലാതിരുന്ന സമയത്ത് ഓഫീസിലെത്തി സെക്ഷന്‍ ക്ലെര്‍ക്ക് ഉള്‍പ്പെടെയുള്ളവരെ നിരത്തി നിര്‍ത്തി സികെ ശശീന്ദ്രന്‍ ചോദ്യം ചെയ്യുന്ന വീഡിയോ ഒരു ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് വിഷയം വിവാദമായത്. ഒരാളുടെ ശമ്പളം പിടിച്ചുവെച്ചാണോ തോന്ന്യാസം? ചന്ദ്രന്റെ ശമ്പളം നീ കൊണ്ടുതിന്നോ എന്നൊക്കെ ഉദ്യോഗസ്ഥരോട് എംഎല്‍എ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

ck sasindran
Advertisment