Advertisment

31 ന് വിനീത് ഗോളടിക്കില്ലെന്ന് വെല്ലുവിളിച്ച് ബംഗളൂരു ആരാധകര്‍; മറുപടിയുമായി സികെ വിനീത്

New Update

ഐസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബുകളാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്നറിയപ്പെടുന്ന ബംഗളൂര്‍ എഫ്‌സിയുടെയും മഞ്ഞപ്പട എന്നറിയപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെയും ആരാധകക്കൂട്ടം. ഇരുവരും തമ്മിലുള്ള പോര് ആവേശം നിറഞ്ഞൊരു സീസണിലേക്ക് കൊണ്ടുപോവുകയാണ്. ബംഗളൂര്‍ എഫ്.സിയ്ക്കും കേരള ബ്ലാസ്‌റ്റേഴ്‌സിനും മറ്റൊരു ബന്ധംകൂടിയുണ്ട്. കേരളത്തിന്റെ താരങ്ങളായ വിനീതും റിനോ ആന്റോയും ബംഗളൂര്‍ എഫ്.സി താരങ്ങളായിരുന്നു.

Advertisment

publive-image

വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ പുതിയ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. ക്രിസ്മസില്‍ എന്താണ് ആഗ്രഹമെന്താണെന്നുള്ള ഐഎസ്എല്‍ അവതാരികയുടെ ചോദ്യത്തിന് ഇരു താരങ്ങളും നല്‍കിയ മറുപടി ബംഗളൂൂര്‍ ആരാധകര്‍ക്ക് തീരെ പിടിച്ചിട്ടില്ല. ബംഗളൂരുവിനെതിരെ ഗോള്‍ നേടണമെന്ന് വിനീത് ആഗ്രഹം പറഞ്ഞപ്പോള്‍ ആ ഗോളിനു അസിസ്റ്റ് നല്‍കണമെന്നാണ് റിനോ ആന്റോ പറഞ്ഞത്. ഇതിന് മറുപടിയുമായാണ് വെസ്റ്റ് ബ്ലോക്ക് ഇപ്പോല്‍ രംഗത്തെത്തിയിരിക്കുന്നത്.

ബംഗളൂരു ടീമിനായി ഇരു താരങ്ങളും ഒത്തൊരുമയോടു കൂടി കളിച്ചിരുന്നത് ഒരുപാട് കണ്ടിട്ടുണ്ടെന്നും പക്ഷെ ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായത്തില്‍ തങ്ങള്‍ക്കെതിരെ അതു സംഭവിക്കില്ലെന്നാണ് ബംഗളൂര്‍ ആരാധകര്‍ പറഞ്ഞത്. കൊച്ചിയില്‍ മത്സരത്തിനായി ഞങ്ങളെത്തുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ വൈകാതെ വിനീതിന്റെ മറുപടിയും വന്നു. ബംഗളൂരുവിനായുള്ള ഗോള്‍ നേട്ടങ്ങള്‍ താന്‍ ആസ്വദിച്ചിരുന്നു. കൊച്ചിയില്‍ മത്സരത്തില്‍ വെച്ച് നമുക്ക് കാണാം. വിനീത് പറഞ്ഞു. കൂടാതെ നീലപ്പടയെ മഞ്ഞപ്പടയുടെ തട്ടകത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു താരം.

isl c.k vineeth
Advertisment