സംസ്ഥാനത്ത് ചൂട് കൂടി വരുന്നു: ചില പ്രദേശങ്ങളില്‍ 37 ഡിഗ്രി സെലഷ്യല്‍സില്‍ വരെ എത്തുന്നു: കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ കൂടിയ ചൂട് രേഖപ്പെടുത്തി: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, March 4, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടി വരുന്ന കാലാവസ്ഥയാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ചില പ്രദേശങ്ങളില്‍ 37 ഡിഗ്രി സെലഷ്യല്‍സില്‍ വരെ എത്തുന്നു. കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ കൂടിയ ചൂട് ആണ് രേഖപ്പെടുത്തുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ധാരാളം വെള്ളം കുടിക്കണം. പഴവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

പകല്‍ 11 മുതല്‍ 3 വരെയുള്ള സമയങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ചൂട് കൂടുന്നയിടങ്ങളില്‍ തൊഴില്‍ സമയം പുന:ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കൂടി കുടിവെള്ളം ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും അദേഹം വ്യക്തമാക്കി.

×